‘മരണ മാസായി മന്നന്‍’; പേട്ടയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി

രജനീകാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പേട്ടയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സ്‌റ്റൈല്‍ മന്നന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടത്. രജനി രണ്ടു ഗെറ്റപ്പിലെത്തുന്ന ടീസര്‍ നാല് മണിക്കൂര്‍ കൊണ്ട് കണ്ടത് പത്തൊന്‍മ്പത് ലക്ഷം ആളുകളാണ്.

ചിത്രത്തിന്റെതായി നേരത്തെ പുറത്ത് വന്ന ഗാനങ്ങളും യൂടൂബ് ട്രെഡിംഗായിരുന്നു. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവര്‍ നീണ്ട താരനിര ചിത്രത്തില്‍ രജനിക്കൊപ്പം അണിനിരക്കുന്നുണ്ട്. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

Exit mobile version