‘ഓം നമഃ ശിവായ’ തിരുവണ്ണാമലൈയില്‍ തീര്‍ത്ഥാടനം നടത്തി മാസ്റ്റര്‍ ടീം

Master team | Bignewslive

ജനുവരി 13ന് പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍ തീയ്യേറ്ററില്‍ എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മികച്ച വിജയം കരസ്ഥമാക്കുവാന്‍ തിരുവണ്ണാമലൈ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടത്തിയിരിക്കുകയാണ് മാസ്റ്റര്‍ ടീം.

ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധാണ് തിരുവണ്ണാമലൈ ക്ഷേത്രത്തില്‍ നില്‍ക്കുന്ന മാസ്റ്റര്‍ ടീമിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രത്തില്‍ സംവിധായകന്‍ ലോകേഷ് കനകരാജ്, അര്‍ജുന്‍ ദാസ് എന്നിവരെയും കാണാം. ലോകേഷ് കനകരാജും ഓം നമ ശിവായ എന്ന അടികുറിപ്പോടെ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാസ്റ്ററിന്റെ റിലീസ് തൊട്ടടുത്ത് നില്‍ക്കെ തമിഴ്‌നാട്ടിലെ സിനിമ തീയറ്ററുകളില്‍ നൂറു ശതമാനം ഇരിക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ തീരുമാനം സര്‍ക്കാരും പിന്‍വലിച്ചിരുന്നു. മാസ്റ്റര്‍ ചിത്രം പുതിയ ഉണര്‍വേകുമെന്നായിരുന്നു പ്രതീക്ഷ.

Exit mobile version