എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 4 മില്ലണിനടുത്ത് കാഴ്ചക്കാര്‍; പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ കെജിഫ് മാത്രമല്ല, വിക്രമിന്റെ കോബ്രയും, ആവേശം കയറ്റി ടീസര്‍

Cobra Movie | Bignewslive

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ അടക്കി വാണത് കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ടീസറെങ്കില്‍ ഇന്ന് കൈയ്യടക്കുന്നത് തമിഴ് സൂപ്പര്‍ താരം വിക്രം പ്രധാന വേഷത്തിലെത്തുന്ന കോബ്രയാണ്. ടീസര്‍ എത്തി എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ നാല് മില്യണിനടുത്താണ് കാഴ്ചക്കാര്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗില്‍ രണ്ടാമത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ടീസര്‍.

വിക്രമിനെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കോബ്ര, വിക്രം ഏഴ് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ആരാധകരില്‍ ആവേശം നിറച്ചു കഴിഞ്ഞു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. റോഷന്‍ മാത്യുവും മിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായിക. കെഎസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍.

Exit mobile version