മിനിസ്‌ക്രീന്‍ താരം ശ്രീലയ രണ്ടാമതും വിവാഹിതയായി

Sreelaya | Bignewslive

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ശ്രീലയ രണ്ടാമതും വിവാഹിതയായി. റോബിനാണ് താരത്തിന്റെ വരന്‍. വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

2017 ലാണ് ശ്രീലയ കുവൈറ്റില്‍ എഞ്ചിനീയറായ നിവില്‍ ചാക്കോയെ വിവാഹം ചെയ്യുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി. സിനിമാ സീരിയല്‍ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മിയും പ്രേക്ഷക പ്രിയങ്കരിയാണ്. ബാലതാരമായി വന്ന് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ താരമാണ് ശ്രുതി ലക്ഷ്മി.

സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹ സത്കാരത്തില്‍ പങ്കുകൊണ്ടിരുന്നു.

Exit mobile version