ഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി പുഴയിലേയ്ക്ക് വീണു; തല പാറയില്‍ ഇടിക്കാതെ നടി ഹണി റോസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! വീഡിയോ

നടി ഹണിറോസ് കാല്‍വഴുതി പുഴയില്‍ വീണു. ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പുഴവക്കില്‍ പാറയില്‍ ചവിട്ടി നടക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴാന്‍ പോകുന്നതാണ് വിഡിയോയിലുള്ളത്.

പരമ്പരാഗത രീതിയിലുള്ള സാരിയായിരുന്നു വേഷം. തല പാറയില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് താരം രക്ഷപ്പെടുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫര്‍. ശ്രേഷ്ഠയാണ് മേക്കപ്പ്.

Exit mobile version