‘ആദ്യം കുരിശില്‍ നിന്ന് മോചിപ്പിച്ചു, മുറിവില്‍ മരുന്ന് പുരട്ടി! ബെഡില്‍ കിടത്തി ഉറക്കി’ മകള്‍ മാതംഗിയുടെ കര്‍ത്താവിനോടുള്ള നിഷ്‌ളങ്കമായ കരുണ പങ്കുവെച്ച് ജയദേവ്; ഈ മകള്‍ ഞങ്ങളുടെ ഭാഗ്യമെന്ന് നടി ലക്ഷ്മി പ്രിയ

കുരിശില്‍ തറച്ച കര്‍ത്താവിന്റെ രൂപത്തിലെ ചോര കണ്ടിട്ട് കര്‍ത്താവിനെ പരിചരിക്കാന്‍ കുട്ടി കാണിച്ച മനസ്സ്

നടി ലക്ഷ്മി പ്രിയയുടെ മകള്‍ മാതംഗിയുടെ നിഷ്‌കളങ്കമായ കരുണയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കര്‍ത്താവിനോട് തോന്നിയ അനുകമ്പയും കരുണയുമാണ് വൈറലാകുന്നത്. പ്രിയയുടെ മകള്‍ മാതംഗിയുടെ ഈ അനുകമ്പ പിതാവ് ജയ് ദേവ് ആണ് പങ്കുവെച്ചിരിക്കുന്നത്. കുരിശില്‍ തറച്ച കര്‍ത്താവിന്റെ രൂപത്തിലെ ചോര കണ്ടിട്ട് കര്‍ത്താവിനെ പരിചരിക്കാന്‍ കുട്ടി കാണിച്ച മനസ്സ് നമ്മളെ ഏറ ചിന്തിപ്പിക്കും എന്ന് വേണം പറയാന്‍.

ജയ് ദേവിന്റെ കുറിപ്പ് ഇങ്ങനെ :

എന്റെ മകള്‍ മാതംഗിക്ക് കര്‍ത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവള്‍ ആദ്യം പിതാവിനെ കുരിശില്‍ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളില്‍ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്റൂമില്‍ കിടത്തി ഫാന്‍ ഇട്ടു ഉറക്കുകയാണിപ്പോ ..അഭിമാനിക്കുന്നു അവളുടെ പിതാവാകാന്‍ ഭാഗ്യം കിട്ടിയതിന് ??????

അതിനു കമന്റ് ആയി ലക്ഷ്മി പ്രിയ പറഞ്ഞത് ഇങ്ങനെ :

അമ്മേടെ കണ്ണന് ഉമ്മ…. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ…. അമ്മയ്ക്കും അഭിമാനം…. എന്റെ മുത്തിന്റെ അമ്മയാവാന്‍ കഴിഞ്ഞതില്‍….ഭഗവാന് നന്ദി

Exit mobile version