‘ആഴത്തില്‍ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകള്‍’; കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കങ്കണ റണാവത്ത്

kangana ranaut | big news live

കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. വളരെ ഗൗരവത്തില്‍ ഇരിക്കുന്ന ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.


‘കുട്ടിയെന്ന നിലയില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചതായൊന്നും എനിക്ക് ഓര്‍മ്മയില്ല. അന്ന് എന്റെ പാവകള്‍ക്ക് ഫാന്‍സി ഗൗണുകളും ഉടുപ്പുകളും ഉണ്ടാക്കുന്നതും മണിക്കൂറുകളോളം ഓരോന്ന് ആലോചിച്ച് ഇരിക്കുന്നതുമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ആഴത്തില്‍ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകള്‍. നിര്‍ഭാഗ്യവശാല്‍ ചിലര്‍ ജനിക്കുന്നതേ പ്രായമായി കൊണ്ടാണ്, ഞാന്‍ അവരില്‍ ഒരാളാണ്’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.


എഎല്‍ വിജയ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ‘തലൈവി’ ആണ് താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


മലയാളി താരം ഷംന കാസിമാണ് ചിത്രത്തില്‍ ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Exit mobile version