ആദ്യ കൊവിഡ് ടെസ്റ്റ് അനുഭവം പങ്കുവെച്ച് നടി നിത്യ ദാസ്; വീഡിയോ

Nithya Das | Bignewslive

ലോകം ഒന്നടങ്കം പടര്‍ന്ന് പിടിച്ച കൊവിഡ് എന്ന മഹാമാരിക്കെതിരെ ഒന്നായി പൊരുതുകയാണ്. കോടിക്കണക്കിന് ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് വൈറസ് പിടിപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവീഴുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്റെ ആദ്യ കോവിഡ് ടെസ്റ്റ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷക പ്രിയങ്കരി നിത്യ ദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

താരത്തിനൊപ്പം മക്കളെയും വീഡിയോയില്‍ കാണാം. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അരവിന്ദ് സിങാണ് നിത്യയുടെ ഭര്‍ത്താവ്. നൈന, നമന്‍ എന്നിവരാണ് മക്കള്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Exit mobile version