മെക്‌സിക്കോയുടെ ആദ്യ ലോക സുന്ദരി; വനേസ പോണ്‍സ് ഡി ലിയോണ്‍ കിരീടം അണിഞ്ഞു

1992ല്‍ മെക്‌സികോയിലാണ് വനേസ പോണ്‍സിന്റെ ജനനം. പെണ്‍കുട്ടികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗം കൂടിയാണ് വനേസ

ചൈനയിലെ സാനിയയില്‍ നടന്ന 68-ാം ലോക സുന്ദരി മത്സരത്തില്‍ 118 മത്സരാര്‍ത്ഥികളെ പിന്നിലാക്കിക്കെണ്ട് വനേസ പോണ്‍സ് ഡി ലിയോണ്‍ കിരീടം അണിഞ്ഞും. കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടത്തിന് അര്‍ഹയായ ഇന്ത്യയുടെ മാനുഷി ഛില്ലാര്‍ ആണ് വനേസ പോണ്‍സിനെ കിരീടം അണിയിച്ചത്. ആദ്യമായാണ് മെക്‌സിക്കോയില്‍നിന്നൊരു സുന്ദരി മിസ് വേള്‍ഡ് കിരീടം അണിയുന്നത്.

ഇരുപതുകാരിയായ മിസ് തായ്‌ലാന്‍ഡ് നിക്കോലിന്‍ പിചാപാ ലിസ്‌നുകനാണ് ഫസ്റ്റ് റണറപ്പ്. മിസ് വേള്‍ഡ് മത്സരത്തില്‍ മിസ് ഇന്ത്യ അനുക്രീതി വാസിന് അവസാന 12 ല്‍ ഇടം നേടാനായില്ല.

1992ല്‍ മെക്‌സികോയിലാണ് വനേസ പോണ്‍സിന്റെ ജനനം. പെണ്‍കുട്ടികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗം കൂടിയാണ് വനേസ. കൂടാതെ മൈഗ്രേന്‍ഡസ് എന്‍ എല്‍ കാമിനോ (Migrantes en el Camino) എന്ന സംഘടനയില്‍ സന്നദ്ധസേവകയായും വനേസ സേവനമനുഷ്ടിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദധാരിയായ 26കാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വക്താവാണ്.

Exit mobile version