ബോധപൂര്‍വ്വം ലക്ഷ്മീദേവിയെ അപമാനിക്കുന്നു; അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബിന്റെ പേര് മാറ്റണമെന്ന് കര്‍ണി സേന

റിലീസ് അടുത്ത് നില്‍ക്കേ അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് വിവാദത്തില്‍. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് കര്‍ണിസേന വക്കീല്‍ നോട്ടീസ് അയച്ചു.ബോധപൂര്‍വ്വം ലക്ഷ്മീദേവിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ്. ചിത്രത്തിന്റെ പേര് അപകീര്‍ത്തികരവും വിദ്വേഷകരവുമാണെന്നും കര്‍ണിസേന ആരോപിക്കുന്നു.

ഹിന്ദു സംസ്‌കാരത്തിന്റെ ആശയസംഹിതയെയും ആചാരങ്ങളെയും കുറിച്ച് സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് സംഘടന ആരോപിക്കുന്നത്. ദേവീദേവന്മാരെ താറടിക്കുന്ന നടപടിയാണിതെന്നും കര്‍ണിസേന ആരോപിക്കുന്നു.

ദീപാവലി റിലീസ് ആയി നവംബര്‍ 9 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിനെതിരെ കര്‍ണിസേന രംഗത്ത് വന്നിരിക്കുന്നത്. തമിഴില്‍ രാഘവ ലോറന്‍സ് ഒരുക്കിയ ‘മുനി 2 : കാഞ്ചന’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ലക്ഷ്മി ബോംബ്. 30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഏറ്റവും ആഴവും തീവ്രതയുമുള്ള കഥാപാത്രത്തെ വെല്ലുവിളികളോടെ ചെയ്യുകയാണെന്ന് അക്ഷയ് കുമാര്‍ നേരത്തേ പ്രതികരിച്ചിരുന്നു.ലോറന്‍സ് തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.

Exit mobile version