ബാഹുബലിയെ തകര്‍ത്തെറിഞ്ഞ് ഒടിയന്‍ മാണിക്യന്‍, റിലീസിന് മുന്‍പ് റെക്കോര്‍ഡ് കളക്ഷന്‍!

കോഴിക്കോടുള്ള അപ്‌സര തീയ്യേറ്ററിലെ ബാഹുബലിയുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡാണ് മുന്‍കൂര്‍ ബുക്കിംഗിന്റെ ആദ്യദിവസം തന്നെ ഒടിയന്‍ തകര്‍ത്തത്

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ റെക്കോര്‍ഡ് റിലീസിന് മുന്‍പ് തകര്‍ത്തെറിഞ്ഞ് ഒടിയന്‍. കോഴിക്കോടാണ് ഒടിയന്റെ റെക്കോര്‍ഡ് തകര്‍ക്കല്‍. കഴിഞ്ഞദിവസമാണ് ഒടിയന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചത്. മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി ഒറ്റദിവസം കൊണ്ടു തന്നെ ഹൗസ് ഫുള്‍ ആണ് ഓരോ ഷോകളും.

കോഴിക്കോടുള്ള അപ്‌സര തീയ്യേറ്ററിലെ ബാഹുബലിയുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡാണ് മുന്‍കൂര്‍ ബുക്കിംഗിന്റെ ആദ്യദിവസം തന്നെ ഒടിയന്‍ തകര്‍ത്തത്. അപ്‌സര തീയ്യേറ്ററിലെ ആദ്യദിവസത്തെ ആറ് ഷോകളുടെ ടിക്കറ്റുകള്‍ മുഴുവനായും ഇന്നലെ തന്നെ വിറ്റുപോയി. കണക്കനുസരിച്ച് 7,31,580 രൂപയാണ് ഒടിയന്‍ ആദ്യദിനം അപ്‌സരയില്‍ നിന്ന് മാത്രം നേടിയത്. ബാഹുബലി 2 അവിടെ നേടിയ കളക്ഷന് മുകളിലാണ് ഇത്.

ശ്രീകുമാര്‍ മോനോന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് തീയ്യേറ്ററുകളിലെത്തുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, നന്ദു, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Exit mobile version