സ്റ്റേജ് ഷോയിലും ഒടിയന്‍ തരംഗം; ‘കൊണ്ടോരാം കൊണ്ടാരാം’ ഗാനം പാടി കാണികളെ ഇളക്കി മറിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും

'ഒന്നാണ് നമ്മള്‍' എന്ന സ്റ്റേജ് ഷോയിലാണ് മോഹന്‍ലാലും മഞ്ജു വാര്യരും ചേര്‍ന്ന് ഒടിയനിലെ ഗാനം ആലപിച്ചത്

റിലീസിന് മുന്‍പ് തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയിരിക്കുകയാണ്’ഒടിയന്‍’. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മൊബൈല്‍ സിം മുതല്‍ ടീ ഷര്‍ട്ട് വരെ ഒടിയന്‍ തരംഗമാണ്. ഇപ്പോഴിതാ സ്റ്റേജ് ഷോയിലും തരംഗം തീര്‍ത്തിരിക്കുകയാണ് ഒടിയന്‍. ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം പാടി ആരാധകരെ ഇളക്കിമറിച്ചിരിക്കുകയാണ് മോഹന്‍ലാലും മഞ്ജു വാര്യരും.

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കാനായി എഎംഎംഎയും ഏഷ്യാനെറ്റും ചേര്‍ന്ന് അബുദാബിയില്‍ ഒരുക്കിയ ‘ഒന്നാണ് നമ്മള്‍’ എന്ന സ്റ്റേജ് ഷോയിലാണ് മോഹന്‍ലാലും മഞ്ജു വാര്യരും ചേര്‍ന്ന് ഒടിയനിലെ ഗാനം ആലപിച്ചത്. വലിയ കയ്യടികളോടെയാണ് ഗാനത്തെ പ്രക്ഷേകര്‍ സ്വീകരിച്ചത്. കാണികളിലൊരാളാണ് ഇരുവരും പാടുന്ന വീഡിയോ യൂട്യൂബില്‍ ഷെയര്‍ ചെയ്തത്.

മുന്‍പെങ്ങും മറ്റൊരു പാട്ടിനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പാട്ടിന് യൂട്യൂബില്‍ ലഭിച്ചത്. സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡിസംബര്‍ 14 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version