‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ‘വാസന്തി’ കാണണമെന്ന് ആഗ്രഹമുണ്ട്’; ‘വാസന്തി’ വിവാദത്തില്‍ ഇന്ദിരാ പാര്‍ത്ഥസാരഥി

ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചത് ‘വാസന്തി’ എന്ന ചിത്രത്തിനായിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലും റഹ്മാന്‍ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ചിത്രം കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു.

‘വാസന്തി’ ഇന്ദിരാ പാര്‍ഥ സാരഥിയുടെ തമിഴ് നാടകം ‘പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍’ എന്നതിന്റെ സിനിമാ രൂപമാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പികെ ശ്രീനിവാസന്‍ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഇന്ദിര പാര്‍ത്ഥസാരഥിയ്ക്ക് കത്ത് അയച്ചിരുന്നു. പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ എന്ന നാടകത്തിന്റെ അഡാപ്റ്റേഷനോ മോഷണമോ അല്ല വാസന്തിയെന്നാണ് ഇവര്‍ കത്തില്‍ വ്യക്തമാക്കിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥസാരഥി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

‘നിങ്ങളുടെ കത്തിന് നന്ദി. ഈ സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. രണ്ടുപേര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. നേട്ടത്തിലേക്കുള്ള യാത്രയില്‍ ചെറുതായി എന്റെ നാടകം നിങ്ങളെ സഹായിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. 91 വയസ്സായി, ഒരു വൃദ്ധന് ഉണ്ടാകാവുന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. നിങ്ങളുടെ സിനിമ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് അദ്ദേഹം മറുപടി കത്തില്‍ പറഞ്ഞത്.

Exit mobile version