പരാതി ലഭിച്ചാല്‍ മാത്രമേ ഇടപെടാനാകൂ; ‘വാസന്തി’ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചത് ‘വാസന്തി’ എന്ന ചിത്രത്തിനായിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലും റഹ്മാന്‍ ബ്രദേഴ്സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ചിത്രം കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു.

‘വാസന്തി’ ഇന്ദിരാ പാര്‍ഥ സാരഥിയുടെ തമിഴ് നാടകം ‘പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍’ എന്നതിന്റെ സിനിമാ രൂപമാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പികെ ശ്രീനിവാസന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.പോര്‍വേ ചാര്‍ത്തിയ ഉടല്‍കള്‍ ‘ഇന്ദിര പാര്‍ത്ഥസാരഥിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരന്റെ നാടകം സിനിമയാക്കുമ്പോള്‍ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണം. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും ആരും അനുവാദം വാങ്ങിയില്ല. ‘ഇന്ദിര പാര്‍ത്ഥസാരഥിക്ക് പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോക്ഷണം എന്ന് നാം സാധാരണ പറയാറ്. ഇത് തികഞ്ഞ മോക്ഷണമാണെന്നുമാണ് പി കെ ശ്രീനിവാസന്‍ പറഞ്ഞത്.

അതേസമയം സ്വന്തം സൃഷ്ടിയാണെന്ന റഹ്മാന്‍ ബ്രദേഴ്‌സ് സത്യവാങ്മൂലം നല്‍കിയിരുന്നുവെന്നും നാടകവുമായുള്ള സാമ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പരാതി കിട്ടിയാല്‍ മാത്രമേ ഇടപെടാനാകൂ എന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രതികരിച്ചത്.

Exit mobile version