യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘ലക്ഷ്മി ബോംബി’ലെ ‘ബുര്‍ജ് ഖലീഫ’ ഗാനം

രാഘവ ലോറന്‍സ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ‘ലക്ഷ്മി ബോംബി’ലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ബുര്‍ജ് ഖലീഫ’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. യൂട്യൂബ് ട്രെന്‍ഡിങില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഗാനമിപ്പോള്‍.

വന്‍വിജയം നേടിയ തമിഴ് ചിത്രം’കാഞ്ചന’ യുടെ ഹിന്ദി റീമേക്കാണ് ‘ലക്ഷ്മി ബോംബ്’. ചിത്രത്തില്‍ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. തുഷാര്‍ കപൂര്‍, മുസ്ഖാന്‍ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ദീപാവലിയോടനുബന്ധിച്ച് നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version