പാര്‍വതി അങ്ങനയൊരു നിലപാട് എടുത്തതില്‍ ഒരുപാട് സന്തോഷം, അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; കനി കുസൃതി

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് നടി കനി കുസൃതിയാണ്. അധികം പുറത്തേയ്ക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അവാര്‍ഡുകള്‍ വലിയ പ്രചോദനമാണെന്നും അവരെ മുന്നോട്ട് നയിക്കുന്നതെന്നും കനി പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ പ്രതികരണം അറിയിച്ചിരുന്നു. ഇപ്പോള്‍ നടി പാര്‍വതിക്കും പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം.

പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന വിഷയത്തില്‍ പാര്‍വതി അങ്ങനെയൊരു നിലപാട് എടുത്തതില്‍ ഒരുപാട് സന്തോഷമെന്ന് കനി പ്രതികരിച്ചു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു.

കനിയുടെ വാക്കുകള്‍;

ഈ അവസരത്തില്‍ മറ്റൊരു കാര്യം കൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് ഞാന്‍.. കഴിഞ്ഞ ദിവസം നടന്ന വിഷയത്തില്‍ പാര്‍വതി അങ്ങനെയൊരു നിലപാട് എടുത്തതില്‍ ഒരുപാട് സന്തോഷം. പാര്‍വതിക്ക് ഒരു വോയ്‌സ് ഉള്ളത് കൊണ്ട് പാര്‍വതി പറയുന്നത് എല്ലാവരും കേള്‍ക്കുന്നു. എനിക്കുറപ്പാണ് ഞാനും നിങ്ങളുമടങ്ങുന്ന സ്ത്രീകളും പുരുഷന്മാരുമായ ഒരുപാട് പേര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. താരസംഘടനയിലെ അംഗം ഇന്നലെ നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നതാണ്. പുരസ്‌കാരത്തിന്റെ സന്തോഷമെല്ലാം മാറിയാലും ആലോചനയില്‍ വരുന്നത് ഇത് തന്നെയാണ്. സത്യത്തില്‍ ഈ യാഥാര്‍ഥ്യത്തിലല്ലേ നമ്മള്‍ ജീവിക്കുന്നത്.

അധികം പുറത്തേയ്ക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അവാര്‍ഡുകള്‍ വലിയ പ്രചോദനമാണെന്നും അവരെ മുന്നോട്ട് നയിക്കുന്നതെന്നും കനി കുസൃതി പറയുന്നു. അവാര്‍ഡുകള്‍ ഒരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവര്‍ക്കും കഴിവുകളുണ്ട്, അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴാണ് ഒരാള്‍ക്ക് മാത്രം അവാര്‍ഡ് ലഭിക്കുന്നത്.

Exit mobile version