ജയലളിതയായി കങ്കണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘തലൈവി’യിലെ ചിത്രങ്ങള്‍

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ ആണ്. കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജയലളിതയുടെ ഒരു കാലത്തെ സ്‌റ്റൈലായ വലിയ കറുത്ത പൊട്ടും ഹെയര്‍സ്‌റ്റൈലും അതേപടി പകര്‍ത്തിയുള്ള കങ്കണയുടെ പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കങ്കണ തന്നെയാണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ജയ മായുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ‘തലൈവി’യുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കി എന്നാണ് താരം ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ‘ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ എംജിആറായി എത്തുന്നത് അരവിന്ദ സ്വാമിയാണ്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version