ഹൊറര്‍ കോമഡി ചിത്രവുമായി അക്ഷയ് കുമാര്‍; ‘ലക്ഷ്മി ബോംബി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു

രാഘവ ലോറന്‍സ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രം ‘ലക്ഷ്മി ബോംബി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണിത്. കിയാര അദ്വാനി ആണ് ചിത്രത്തിലെ നായിക. ചിത്രം ദീപാവലി ദിനത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.

ഇത് ആദ്യമായാണ് ബോളിവുഡില്‍ ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രം കൂടിയാണിത്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version