ഭാവിയില്‍ എന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് സല്‍മാന്‍ ഖാന്‍; തീര്‍ച്ചയായും ഇല്ലെന്ന് ജോത്സ്യന്റെ മറുപടി

പ്രേക്ഷക പ്രിയങ്കരനാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. താരത്തെ കാണുമ്പോള്‍ ആറാധകര്‍ക്കിടയില്‍ ഉയരുന്നത് ഒരേ ഒരു ചോദ്യം മാത്രമാണ്. വയസ്സ് 53 പിന്നിട്ടിട്ടും വിവാഹം കഴിക്കാത്തത് എന്തുകൊണ്ടെന്ന്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സല്‍മാന്‍ തന്നെ മുന്‍കൈയെടുത്ത് വിവാഹക്കാര്യം പൊതുവേദിയില്‍ സംസാരവിഷയമാക്കിയിരിക്കുകയാണ്.

ബിഗ് ബോസ് സീസണ്‍ 14ന്റെ വേദിയിലായിരുന്നു സംഭവം. ഷോയിലെ മത്സരാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജോത്സ്യന്‍ പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളിലൊരാളാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സല്‍മാന്റെ വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാര്‍ദന്‍ പ്രവചിച്ചിരുന്നു.

അത് ഓര്‍മപ്പെടുത്തിയായിരുന്നു സല്‍മാന്റെ ചോദ്യം, ‘ഭാവിയില്‍ എന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?’ തീര്‍ച്ചയായും ഇല്ലെന്നായിരുന്നു ജോത്സ്യന്റെ മറുപടി. ‘വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചുവെന്നും സല്‍മാനും തിരിച്ചടിച്ചു. സല്‍മാന്റെയും ജോത്സ്യന്റെയും സംഭാഷണം കാണികളെ നന്നായി രസിപ്പിച്ചു.

Exit mobile version