രാജ്യത്ത് തീയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്നത് തന്റെ ചിത്രമായിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ്മ

director ram gopal varma

രാജ്യത്ത് തീയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്നത് തന്റെ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ ഈ കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 15ന് വീണ്ടും തീയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യചിത്രം തന്റെ ‘കൊറോണ വൈറസ്’ ആയിരിക്കുമെന്നാണ് ട്വിറ്ററില്‍ രാം ഗോപാല്‍ വര്‍മ്മ കുറിച്ചത്.

മെയ് മാസത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത് ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് ചിത്രം എന്നായിരുന്നു. അതേസമയം ചിത്രത്തിന്റെ റിലീസ് തീയ്യതി അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് നിരവധി ചിത്രങ്ങള്‍ പ്രഖ്യാപിച്ചിരുന്ന രാം ഗോപാല്‍ വര്‍മ്മ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ (എടിടി-എനി ടൈം സിനിമ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്) അദ്ദേഹം ചിത്രീകരിച്ച ഏതാനും ചിത്രങ്ങളുടെ റിലീസും നടത്തിയിരുന്നു. രാം ഗോപാല്‍ വര്‍മ്മ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത് സ്വന്തം ജീവചരിത്രചിത്രം ആണ്. മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം 16ന് ആരംഭിച്ചിരുന്നു. പ്രഖ്യാപന സമയത്തുതന്നെ ചിത്രം വിവാദമാകുമെന്ന മുന്നറിയിപ്പും രാം ഗോപാല്‍ വര്‍മ്മ നല്‍കിയിരുന്നു.

Exit mobile version