പാതിരാത്രി ഹോട്ടലില്‍ എത്തിയ എന്നോട് അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി..! പൃഥ്വിരാജിന്റെ കുറിപ്പ്

സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്കൊപ്പം എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്ന താരമാണ് പൃഥ്വിരാജ്. ആദ്യ സംവിധാനത്തെ കുറിച്ചും താരം ട്വിറ്ററില്‍ വാചാലനായിരുന്നു. പൃഥ്വിയുടെ ഭാര്യയും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്.

ട്വിറ്ററില്‍ അദ്ദേഹം പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാ വിഷയം. രാത്രി ജോലി കഴിഞ്ഞ് ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നപ്പോള്‍ തനിക്ക് ഹോട്ടിലില്‍ ഉണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. സംഭവം ഇവിയൊന്നുമല്ല.. അങ് ദൂരെ റഷ്യയിലാണ്.

ഹോട്ടലില്‍ അദ്ദേഹത്തെ വരവേറ്റത് അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ ഒരാരാധകനാണ്.

പൃഥ്വിയുടെ കുറിപ്പ് ഇങ്ങനെ:

”പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്: ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്.അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു”

Exit mobile version