‘ആറ് മാസങ്ങളുടെ ഇരുണ്ട ഇടവേളക്കു ശേഷം പ്രത്യാശയുടെ പുതുനാമ്പുകള്‍ വീണ്ടും തളിര്‍ത്തു തുടങ്ങുന്നു’; ‘വിചിത്തിരന്റെ’ ചിത്രീകരണം ആരംഭിച്ച് പത്മകുമാര്‍

‘ജോസഫി’ന്റെ തമിഴ് റീമേക്കായ ‘വിചിത്തിരന്റെ’ ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ പത്മകുമാര്‍തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ചത്.

ആറ് മാസങ്ങളുടെ ഇരുണ്ട ഇടവേളക്കു ശേഷം പ്രത്യാശയുടെ പുതുനാമ്പുകള്‍ വീണ്ടും തളിര്‍ത്തു തുടങ്ങുന്നു എന്നാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മലയാളത്തില്‍ ജോജു ജോര്‍ജ്ജ് അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് നടന്‍ ആര്‍കെ സുരേഷാണ്. ചിത്രത്തിനായി ഫിറ്റ്നസില്‍ വളരെ കഠിനാധ്വാനം ചെയ്ത അദ്ദേഹം ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 22 കിലോ ഭാരം കുറച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബി സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Exit mobile version