‘ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്’ അനുരാഗ് കശ്യപിന് തപ്‌സി പന്നുവിന്റെ പിന്തുണ

സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യപിച്ച് നടി തപ്‌സി പന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താപ്‌സി കുറിച്ചത്.

‘നിങ്ങള്‍ക്കായി.. എന്റെ സുഹൃത്തേ..ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്.നിങ്ങള്‍ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകള്‍ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളില്‍ ഉടന്‍ തന്നെ നമുക്ക് കാണാം.’ താപ്‌സി കുറിച്ചു. സാന്ദ് കി ആങ്ക്, മന്‍മര്‍സിയാന്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്.

ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എബിഎന്‍ തെലുഗുവിന് നല്‍കിയ അഭിമുഖത്തിലാണ് പായല്‍ അനുരാഗിനെതിര പായല്‍ ഘോഷം വെളിപ്പെടുത്തല്‍ നടത്തിയത്. തന്നെ ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായല്‍ ആരോപിക്കുന്നു.

Exit mobile version