‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തൂ, കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്’ ഫോട്ടോഷൂട്ടുമായി ഇനിയ

‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തൂ അതിന് കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്’ ചിത്രങ്ങള്‍ യുവനടി ഇനിയ കുറിച്ചത് ഇപ്രകാരമാണ്. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജിംഗിള്‍ റാഫേലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്.

പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സ്വര്‍ണക്കടുവ, പരോള്‍, പെങ്ങളില, മാമാങ്കം എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഇനിയ തിളങ്ങിയത്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ ഉണ്ണിനീലി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിച്ചത്. കോഫി എന്ന തമിഴ് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Exit mobile version