ആരാധകര്‍ ആവേശത്തില്‍; ഉലകനായകനും ലോകേഷ് കനകരാജും ഒന്നിക്കുന്നു

ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ നായകനായി ഉലകനായകന്‍ കമലഹാസന്‍ എത്തുന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. മറ്റൊരു യാത്ര തുടരുന്നുവെന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് കൊണ്ട് താരം കുറിച്ചത്.

ഒരിക്കല്‍ അവിടെ ഒരു പ്രേതം ഉണ്ടായിരുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന ആകംക്ഷയിലാണ് ആരാധകര്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കമല്‍ഹാസന്റെ തന്നെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം വിജയ്-ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘മാസ്റ്റി’ന്റെ റിലീസായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നേരത്തെ കഴിഞ്ഞിരുന്നു. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

Exit mobile version