ബിഗ് ബോസ് താരവും മോഡലുമായ ആരവ് വിവാഹിതനായി; വധു രാഹൈ

ബിഗ് ബോസ് താരവും നടനും മോഡലുമായ ആരവ് വിവാഹിതനായി. ഗൗതം മേനോന്‍ ഒരുക്കുന്ന ജോഷ്വാ ഇമൈല്‍ പോല്‍ കാക്ക എന്ന ചിത്രത്തിലെ നായികയായ രാഹൈ ആണ് വധു. ചെന്നൈയില്‍ വെച്ച് നടത്തിയ വിവാഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിഗ് ബോസ് ആദ്യ സീസണ്‍ വിജയിയായിരുന്നു ആരവ്. ഷോയ്ക്കിടെ നടി ഓവിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരവ് വാര്‍ത്തകളിലിടം നേടിയിരുന്നു.

Exit mobile version