‘ആനപ്പിണ്ടം ചായ തന്ന് ബെയര്‍ തന്നെ ഞെട്ടിച്ചു’; ‘ഇന്‍ടു ദ വൈല്‍ഡി’ന്റെ ടീസര്‍ പങ്കുവെച്ച് അക്ഷയ്കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തീനും ശേഷം ബെയര്‍ ഗ്രില്‍സിന്റെ ‘ഇന്‍ടു ദ വൈല്‍ഡി’ല്‍ ഇത്തവണ അതിഥിയായി എത്തുന്നത് ബോളിവുഡിന്റെ ആക്ഷന്‍ താരം അക്ഷയ് കുമാറാണ്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. പരിപാടിയുടെ ടീസറും താരം പങ്കുവെച്ചിട്ടുണ്ട്.

പുറത്തുവിട്ട ടീസറില്‍ ഇരുവരും ആനപ്പിണ്ടത്തില്‍ നിന്നുമുണ്ടാക്കിയ ചായ കുടിക്കുന്ന രംഗം കാണിക്കുന്നുണ്ട്. ‘ആനപ്പിണ്ടം ചായ’ തന്ന് ബെയര്‍ തന്നെ ഞെട്ടിച്ചുവെന്നാണ് അക്ഷയ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത്.

അതേസമയം അക്ഷയ് കുമാറിന്റെ ആക്ഷന്‍ സിനിമകളെ കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ‘ഇതിഹാസം’ എന്നാണ് ബെയര്‍ ടീസറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ റീല്‍ ഹീറോ ആണെന്നും യഥാര്‍ത്ഥ ഹീറോ ബെയറാണെന്നുമാണ് അക്ഷയ് പറഞ്ഞത്.

Exit mobile version