യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് വിജയ് സേതുപതിയുടെ ‘ലാഭം’

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായി ‘ലാഭ’ത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ താരം രണ്ട ഗെറ്റപ്പിലാണ് എത്തുന്നത്. എസ്പി ജനനാഥന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. യൂട്യൂബ് ട്രെന്‍ഡിങില്‍ ആറാം സ്ഥാനത്താണ് ട്രെയിലറിപ്പോള്‍

ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബുവാണ് ചിത്രത്തിലെ പ്രതിനായകന്‍. സായി ധന്‍സിക, രമേഷ് തിലക്, പൃഥ്വി രാജന്‍, ജയ് വര്‍മന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിജയ് സേതുപതി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡി ഇമ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് കനകരാജ് വിജയിയെ നായകനാക്കി ഒരുക്കുന്ന മാസ്റ്ററാണ് വിജയ് സേതുപതിയുടെ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ താരം വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. ഇതിനു പുറമെ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വമാണ് താരം അഭിനയിക്കുന്ന മറ്റൊരു ചിത്രം.

Exit mobile version