ഗ്ലാമറസ് ഔട്ട്ഫിറ്റില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി മഡോണ; ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത് നടി മഡോണ സെബാസ്റ്റിയന്റെ ഗ്ലാമറസ് ഔട്ട്ഫിറ്റിലുള്ള കിടിലന്‍ ഫോട്ടോഷൂട്ടാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. മലയാളത്തിന് പുറമേ താരം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

പൃഥ്വിരാജ് നായകനായെത്തിയ ബ്രദേഴ്‌സ് ഡേ ആണ് താരം അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ മലയാളം ചിത്രം. വാനം കൊട്ടട്ടുമാണ് ഒടുവില്‍ മഡോണയുടേതായി പുറത്തിറങ്ങിയ സിനിമ. കന്നഡയിലും അരങ്ങേറാനൊരുങ്ങുകയാണ് താരം ഇപ്പോള്‍. ശിവ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന കിച്ച സുധീപ് ചിത്രം കൊട്ടിഗൊബ്ബ 3 ആണ് മഡോണയുടെ കന്നഡ ചിത്രം. ഇതിന് പുറമേ കൊമ്പു വച്ച സിങ്കമെടാ എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. താരത്തിന്റെ ചിത്രം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

Exit mobile version