ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ; മണിക്കൂറിനുള്ളില്‍ എത്തിയത് 45 ലക്ഷം രൂപ വരെ, അമ്പരന്ന് താരവും

ലബനീസ് തലസ്ഥാനമായ ബയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ ദുരിതബാധതരായ ജനതയെ സഹായിക്കാന്‍ കണ്ണട ലേലത്തിന് വെച്ച് മുന്‍ പോണ്‍താരം മിയ ഖലീഫ. മണിക്കൂറുകള്‍ക്കുള്ളില്‍ 75 ലക്ഷം രൂപ വരെയാണ് ലേല തുക ഉയര്‍ന്നത്. സ്വന്തം കണ്ണടയുടെ വില കേട്ട് അമ്പരന്ന് ഇരിക്കുകയാണ് താരം. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

പോണ്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പ്രിയപ്പെട്ട കണ്ണട ഇബേയിലാണ് മിയ ലേലത്തില്‍ വെച്ചത്. മിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിരുന്നു. ലേലത്തില്‍ നിന്ന് കിട്ടുന്ന തുക മുഴുവനായും റെഡ് ക്രോസ് വഴി ദുരിതബാധിതര്‍ക്ക് നല്‍കുമെന്നാണ് മിയ അറിയിച്ചത്. 4

ലെബനന്‍ സ്വദേശി കൂടിയാണ് മിയ. ബയ്റുത്തിലെ തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനും വന്‍ ആള്‍നാശത്തിനും ഇടയാക്കിയത്. 160-ലധികം പേര്‍ മരിക്കുകയും 5000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version