തെന്നിന്ത്യന്‍ സിനിമാ സെറ്റുകള്‍ ബോളിവുഡിനേക്കാള്‍ പ്രൊഫഷണല്‍; അക്ഷയ് കുമാര്‍

തെന്നിന്ത്യന്‍ സിനിമാ സെറ്റുകള്‍ ബോളിവുഡിനേക്കാള്‍ വെല്ലുന്നതാണെന്ന് ചിത്രത്തിലെ പ്രതിനായകന്‍ കൂടിയായ ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറയുന്നു

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ച എത്ര ഉയരത്തില്‍ എത്തിയെന്നു തെളിയിക്കുന്ന രണ്ടു ചിത്രങ്ങളായിരരുന്നു 2.0 യും ബാഹുബലിയുടെ രണ്ടാം ഭാഗവും. തെന്നിന്ത്യന്‍ സിനിമാ സെറ്റുകള്‍ ബോളിവുഡിനേക്കാള്‍ വെല്ലുന്നതാണെന്ന് ചിത്രത്തിലെ പ്രതിനായകന്‍ കൂടിയായ ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറയുന്നു.

ഹിന്ദിയിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാറിനെ പോലും ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ രംഗം. ഇവിടെ കാര്യങ്ങള്‍ കുറേക്കൂടി പ്രാഫഷണലാണെന്ന് അക്ഷയ് പറഞ്ഞു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 ല്‍ അഭിനയിക്കാന്‍ എത്തിയതാണ് അക്ഷയ്. ഇവിടെ 7:30ക്ക് ഷൂട്ടിങ്ങ് തുടങ്ങുമെന്ന് പറഞ്ഞാല്‍ ഷൂട്ടിങ്ങ് തുടങ്ങിയിരിക്കും. ബോളിവുഡിലാണെങ്കില്‍ ഹോട്ടലില്‍ നിന്നും 9:30 ഇറങ്ങിയാല്‍ മതിയാകുമെന്നാണ് അക്ഷയ് പറഞ്ഞത്. ‘ഇവിടുത്തെ അഭിനേതാക്കള്‍ കൃത്യ സമയത്ത് സെറ്റിലെത്തും. എനിക്ക് തോന്നുന്നത് ബോളിവുഡിലെ യുവ താരങ്ങളെ ഇവിടെ അഭിനയിപ്പിച്ച് പഠിപ്പിക്കണമാണ’് എന്നും അക്ഷയ് പറഞ്ഞു.

ഇന്ത്യയില്‍ സംവിധാനം ചെയ്തിട്ടുള്ള ഏറ്റവും നല്ല ടെക്നിക്കല്‍ മൂവി ആണ് 2.0 എന്ന് അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.2.0 അക്ഷയിയുടെ സിനിമയാണെന്ന് നേരത്തെ രജനീകാന്ത് പറഞ്ഞതിനെ കുറിച്ച ചോദിച്ചപ്പോള്‍ , അത് അദ്ദേഹത്തിന്റെ എളിമ കൊണ്ടാണെന്നായിരുന്നു അക്ഷയിയുടെ മറുപടി. ഈ സിനിമയുടെ അമരീഷ് പുരി , രജനീകാന്ത് തന്നെയാണെന്നും അക്ഷയ് പറഞ്ഞു.
2.0 നു ശേഷം വിദ്യാബാലനൊപ്പമുള്ള മിഷന്‍ മംഗള്‍ ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം.

Exit mobile version