എല്ലാം സോഷ്യല്‍മീഡിയയില്‍ സര്‍ക്കസായി മാറി, ഞാന്‍ കുടുംബത്തിന്റെ മനോവികാരങ്ങള്‍ക്കൊപ്പം; സുശാന്തിന്റെ വിയോഗത്തില്‍ ഇമ്രാന്‍ ഹാഷ്മി

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കേസില്‍ മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ചും താം തന്റെ പ്രതികരണം അറിയിക്കുന്നുണ്ട്.

സുശാന്തിന്റെ മരണവും കേസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സര്‍ക്കസ്സായി മാറിയിരിക്കുകയാണെന്നും താനതില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും ഇമ്രാന്‍ ഹാഷ്മി പ്രതികരിച്ചു. സുശാന്തിന്റെ കുടുംബത്തിന്റെ മനോവികാരങ്ങള്‍ക്കൊപ്പം നില്‍ക്കുവാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും ഇമ്രാന്‍ ഹാഷ്മി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും നടന്‍ പ്രതികരിച്ചു. പണ്ടു മുതലേ താരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈഗോ പ്രശ്നങ്ങളാണ് ഇതിനൊക്കെ തുടക്കമിട്ടത്. ഈ വിവാദങ്ങള്‍ മേഖലയെ കൂടുതല്‍ വിഷമയമാക്കിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നു തന്നെ എല്ലാം നിലയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറയുന്നു.

Exit mobile version