‘ഉറ്റതോഴനെ കാണാനില്ല’ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 20,000 രൂപ; സമ്മാനവും അപേക്ഷയുമായി നടന്‍ അക്ഷയ്

കാണാതായ വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അപേക്ഷയുമായി രംഗത്തെത്തിയത്. നായയെ കണ്ടെത്തുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം നല്‍കുമെന്നാണ് നടന്‍ വ്യക്തമാക്കിയത്.

വ്യാഴാഴ്ച്ചയാണ് നായയെ കാണാതായത്. വളരെനാളുകളായി അക്ഷയ്യുടെ സന്തത സഹചാരിയാണ് കാണാതായ വളര്‍ത്തുനായ. നടനോടൊപ്പം പൊതുചടങ്ങുകളില്‍ നായയും പങ്കെടുത്തിരുന്നു. നടനും നായ വളരെ പ്രിയപ്പെട്ടതാണ്.

പേരും മേല്‍വിലാസവും മറ്റ് വിവരങ്ങളും നല്‍കി നായയെ കാണ്‍മാനില്ല എന്ന പോസ്റ്ററും നടന്‍ പുറത്തുവിട്ടിട്ടുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധ നേടുന്നത്. വെള്ളേപ്പം ആണ് അക്ഷയ്യുടെ പുതിയ ചിത്രം.

Exit mobile version