കാളിദാസ് ജയറാമിന്റെ നായികയായി എസ്തര്‍ വെള്ളിത്തരയില്‍

സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്

ഉറുമിക്ക് ശേഷം സന്തോഷ് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ കാളിദാസ് ജയറാമിന്റെ നായികായി എസ്തര്‍ എത്തുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച എസ്തര്‍ ഇപ്പോള്‍ നായികനിരയിലെത്തുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നുണ്ട്. സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സറ്റുഡിയോടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിനുള്ളത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് ജയറാമാണ് നായകനായിട്ടുണ്ട്.

Exit mobile version