നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ അടുത്ത ബന്ധു ഫര്‍സാന

നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്ത ബന്ധുവായ ഫര്‍സാനയാണ് വധു. നിയമ ബിരുദധാരിയുമാണ് ഫര്‍സാന. ആഗസ്റ്റ് അഞ്ചിനാണ് വിവാഹം. മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് റോഷന്‍ മലയാളി പ്രേക്ഷകരില്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തിയത് റോഷനായിരുന്നു. പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ സിനിമയില്‍ ചുവടുവെയ്ക്കുന്നത്. പിന്നീട് ബാങ്കിങ് അവേഴ്‌സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ വെങ്കിടേഷിനൊപ്പവും തമിഴില്‍ കമല്‍ ഹാസനൊപ്പവും റോഷന്‍ വേഷമിട്ടിരുന്നു.

Exit mobile version