ഡ്രസൊക്കെ കുറഞ്ഞുവരുന്നുണ്ടല്ലോ എന്ന് കമന്റ്; തെലുങ്ക് സിനിമയില്‍ അവസരത്തിന് വേണ്ടിയാണെന്ന് അഞ്ജലിയുടെ മറുപടി

സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് അഞ്ജലി അമീര്‍. ഇപ്പോള്‍ താരം പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോയ്ക്ക് കമന്റ് ചെയ്ത ആള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നതാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

ഈറന്‍ വേഷത്തിലുള്ള ഗ്ലാമര്‍ ഫോട്ടോയ്ക്ക് താഴെ ഡ്രസ് കുറഞ്ഞുവരികയാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ രസകരമായി കൂളായിട്ടായിരുന്നു അഞ്ജലിയുടെ മറുകമന്റ് നല്‍കിയിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ അവസരത്തിനായിട്ടാണെന്നായിരുന്നു അഞ്ജലിയുടെ മറുപടി. അഞ്ജലിയുടെ ചിത്രവും കമന്റും മറുകമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് അഞ്ജലി അമീര്‍. സിനിമയിലൂടെ പ്രേക്ഷകമനസില്‍ സ്ഥാനം നേടിയ അഞ്ജലി പിന്നീട് ബിഗ് ബോസ് സീസണ്‍ ഒന്നിലും പങ്കെടുത്തിരുന്നു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കകം താരം പുറത്തേയ്ക്ക് പോവുകയും ചെയ്തു.

Exit mobile version