‘നോട്ട് ബുക്കിലൂടെ’ പ്രേക്ഷക മനം കവര്‍ന്ന സ്‌കന്ദ അശോക് അച്ഛനാകുന്നു; ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സ്‌കന്ദ അശോക് അച്ഛനാകുവാന്‍ ഒരുങ്ങുകയാണ്. സ്‌കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

ബാംഗ്ലൂരില്‍ ആണ് പരമ്പരാഗത രീതിയിലുള്ള ചടങ്ങുകള്‍ നടത്തിയത്. ചിത്രങ്ങള്‍ പുറത്തു വന്നതോടെ ദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തി. ഓറഞ്ചില്‍ പച്ച നിറമുള്ള പട്ട് സാരി ഉടുത്താണ് ശിഖ ചടങ്ങിനെത്തിയത്. പച്ച നിറമുള്ള കോട്ടും സ്യൂട്ടുമായിരുന്നു സ്‌കന്ദയുടെ വേഷം.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് 2018 ല്‍ സ്‌കന്ദ അശോകും ശിഖ പ്രസാദും വിവാഹിതരായത്. കര്‍ണാടക സ്വദേശിയായ സ്‌കന്ദ നോട്ട്ബുക്കിന് ശേഷം പോസ്റ്റീവ്, ഇലക്ട്ര തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമാണ് ഈ നടന്‍.

Exit mobile version