അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്…? ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം, രോഷത്തോടെ നടി കാര്‍ത്തിക

മുംബൈയിലെ വീട്ടിലേയ്ക്ക് ഒരു ലക്ഷം വൈദ്യുതി ബില്‍ എത്തിയതില്‍ രോഷത്തോടെ പ്രതികരണവുമായി നടി കാര്‍ത്തിക. അദാനി ഇലക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക താരത്തിന് ലഭിച്ചത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടല്‍ ബില്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും കാര്‍ത്തിക പറയുന്നു.

മീറ്റര്‍ റീഡിങ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്നും കാര്‍ത്തിക പറയുന്നുണ്ട്. ‘മുംൈബയില്‍ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം. അതും അവരുടെ കണക്കില്‍. എന്റെ മീറ്റര്‍ റീഡിങ് പോലും നോക്കിയിട്ടില്ല.’കാര്‍ത്തിക ട്വിറ്ററില്‍ കുറിച്ചു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്‍ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന റിപ്ലൈ ട്വീറ്റില്‍ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്ന് ഉറപ്പും നല്‍കുന്നുണ്ട്.

മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സംവിധായകന്‍ സന്തോഷ് ശിവനായിരുന്നു ഇതിലെ നായകന്‍. ശേഷം ‘കമ്മത്ത് ആന്‍ഡ് കമ്മത്ത്’ സിനിമയിലും നായികാ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നപ്പോഴാണ് കാര്‍ത്തിക വ്യവസായ രംഗത്തേയ്ക്ക് തിരിഞ്ഞത്.

Exit mobile version