വീണ്ടും ട്രെഡ്മില്‍ ഡാന്‍സുമായി അശ്വിന്‍; ഇത്തവണ ഇളയദളപതി സ്റ്റൈലില്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വീണ്ടും ട്രെഡ് മില്‍ ഡാന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് യുവനടന്‍ അശ്വിന്‍. ഇത്തവണ ഇളയദളപതി വിജയിയുടെ സ്റ്റൈലിലാണ് താരം ഡാന്‍സുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മാസ്റ്റര്‍ എന്ന ചിത്രത്തിലെ ‘വാതി കമിംഗ്’ എന്ന ഗാനത്തിനാണ് അശ്വിന്‍ കുമാര്‍ നൃത്തം ചെയ്തിരിക്കുന്നത്. വിജയുടെ മാനറിസങ്ങള്‍ അനുകരിച്ചാണ് അശ്വിന്റെ നൃത്തം.

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന നിവിന്‍പോളി ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അശ്വിന്‍. കമല്‍ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തിലെ ഡാന്‍സ് നമ്പറായ അണ്ണാത്തെ ആടുരാര്‍ എന്നു തുടങ്ങുന്ന ഗാനമാണ് അശ്വിന്‍ ട്രെഡ്മില്ലില്‍ അനായാസം അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്. പിന്നാലെയാണ് വീണ്ടും ട്രെഡ് മില്‍ ഡാന്‍സ് പങ്കുവെച്ചത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലും അശ്വിന്‍ അഭിനയിച്ചിരുന്നു.

Exit mobile version