‘കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ചിത്രീകരണം ആരംഭിച്ചു

ചിത്രത്തിനായി ഗംഭീര സെറ്റാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ഒരുങ്ങിയിരിക്കുന്നത്

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിത്രത്തിനായി ഗംഭീര സെറ്റാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ഒരുങ്ങിയിരിക്കുന്നത്. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളിയായ സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധായകന്‍.

വന്‍ താരനിരയാണ് ചിത്രത്തിന് പുറകിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം മകന്‍ പ്രണവ് മോഹന്‍ലാലാണ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞാലിമരയ്ക്കാര്‍ ഒന്നാമനായി മധുവാണ് അഭിനയിക്കുക. സുനില്‍ ഷെട്ടി, സിദ്ദിഖ്, നെടുമുടി വേണു, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version