സാഹോ സംവിധായകന്‍ വിവാഹിതനാകുന്നു; വൈറലായി വിവാഹ നിശ്ചയ ചിത്രങ്ങള്‍

പ്രഭാസ് പ്രധാന വേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് വിവാഹിതനാകുന്നു. പ്രവാളികയാണ് സുജീത്തിന്റെ വധു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടത്തിയത്.

കൊവിഡ് ഭീതി നിലനില്‍ക്കെ വളരെ ലളിതമായാണ് നിശ്ചയം നടത്തിയത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും ഹൈദരാബാദ് സ്വദേശികളാണ്. ദന്തഡോക്ടറാണ് പ്രവാളിക.

ഷര്‍വാനന്ദിനെ നായകനാക്കി 2014 ല്‍ ഒരുക്കിയ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്തേയ്ക്ക് എത്തിയത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

Exit mobile version