‘ആ കാരണം കൊണ്ട് എന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു; താന്‍ ശപിക്കാതിരുന്നിട്ടും ശാപം കിട്ടി’; തുറന്ന് പറഞ്ഞ് ഷംന കാസിം

മലയാളികള്‍ക്ക് ഏറേ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. നര്‍ത്തകി കൂടിയായ ഷംന മലയാളം,തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചതാണ്. എന്നാല്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു അഭിനേതാവ് കൂടിയാണ് ഷംന.

മലയാള സിനിമയിലേക്കുള്ള ആദ്യ വരവില്‍ ശ്രദ്ധിക്കപ്പെടാതെ താരം മലയാള സിനിമയിലേക്ക് ഒരു സെക്കന്‍ഡ് എന്‍ട്രി നടത്തിയിരിക്കുകയാണ് ഇപ്പോള്‍. രണ്ടാം വരവില്‍ നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്ത് വരാനിരിക്കുന്നത്. അതിനിടയില്‍, തന്റെ ആദ്യ വരവില്‍ മലയാള സിനിമയില്‍ നിന്നും മാറിനില്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് താരം.

ഫാസില്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയില്‍ നിന്ന് അവസരം ഒഴിവാക്കപ്പെട്ടത് കൊണ്ടാണ് മലയാള സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തത് എന്നാണ് താരം പറയുന്നത്. മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ഫാസിലിന്റെ നിര്‍ദേശ പ്രകാരം പല സ്റ്റേജ് ഷോകളില്‍ നിന്നും ഒഴുവാക്കി. തമിഴില്‍ ചിമ്പു നായകനായ സിനിമയില്‍ നായിക വേഷത്തില്‍ നിന്നും പിന്മാറി.

എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ ഫാസില്‍ ഫോണില്‍ വിളിച്ചു തന്റെ ഒഴുവാക്കിയ കാര്യം അറിയിച്ചു, ദേഷ്യവും സങ്കടവും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടും താന്‍ ”ഓക്കേ സാര്‍ എന്ന് മാത്രമാണ് പറഞ്ഞതെന്നും ഷംന പറയുന്നു, പിന്നീട് കേരളത്തില്‍ പോലും വരാന്‍ താന്‍ ഇഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയില്‍ അവസരം താരമെന്നൊക്കെ ഫാസില്‍ സാര്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ ഉള്ള ക്ഷമ തോന്നിയില്ലന്നും ഷംന പറയുന്നു.

പിന്നീട് സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന്‍ വിളിച്ചുവെന്നും ‘ ഷംന എന്നെ ശപിക്കരുത്’ എന്ന് പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നും പക്ഷെ തന്നെ വേദനിപ്പിച്ചതിന് ഉള്ള എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമക്ക് ലഭിക്കുമെന്നും ദിലീപേട്ടനോട് പറഞ്ഞു. താന്‍ ശപിച്ചിട്ടില്ലനും എന്നാല്‍ ആ സിനിമക്ക് ഒരു ശാപം കിട്ടിയെന്നും ഷംന പറയുന്നു.

എനിക്ക് സിനിമയില്‍ നിന്നും അവസരം നഷ്ടപ്പെടാന്‍ ദിലീപേട്ടനല്ല കാരണക്കാരനെന്നും ഷംന പറഞ്ഞു. അങ്ങനെ ഞാന്‍ നായികയായി വരുന്നത് താല്‍പര്യമില്ലായിരുന്നു എങ്കില്‍ ആദ്യമേ അദ്ദേഹത്തിന് പറയാമായിരുന്നു. പക്ഷെ ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എനിക്കെതിരെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം ആ കഥ പുറത്ത് പറഞ്ഞാല്‍ ആര്‍ക്കും നല്ലതായിരിക്കില്ല എന്നും ഷംന കാസിം പറയുന്നു.

ദിലീപേട്ടന്‍ നല്ല സുഹൃത്താണ്, സിനിമക്ക് വേണ്ടി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ അദ്ദേഹം വിളിച്ചു ആത്മവിശ്വാസം തന്നിരുന്നു. നല്ല നടിയാണ് താന്നെനും കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്നും ദിലീപുമായി നല്ല ബന്ധം സുക്ഷിക്കുന്നുണ്ടെന്നും പ്രിയ താരം പറയുന്നു.

Exit mobile version