ഫഹദിനെ തെങ്ങില്‍ കയറ്റി സത്യന്‍ അന്തിക്കാട് ! ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ എത്തി

'താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്‌നമല്ല. സേഫായല്ലോ'! എന്ന അടിക്കുറിപ്പോടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തെങ്ങില്‍ കയറി ഇരിക്കുന്ന ഫഹദ് ഫാസിലിന്റെ രസകരമായ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഹിറ്റായിരുന്നു.

‘താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്‌നമല്ല. സേഫായല്ലോ’! എന്ന അടിക്കുറിപ്പോടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിന് വേണ്ടി ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസന്‍ എത്തുന്നുണ്ട്. നിഖില വിമലാണ് നായിക. കെപിഎസി ലളിത, അനീഷ് ജി മേനോന്‍, മഞ്ജു സുനിച്ചന്‍, വീണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version