പറന്ന് ഉയരാന്‍ തയ്യാറായി മാര; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി നിര്‍മ്മാതാക്കള്‍

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ‘സൂരറൈ പൊട്രു’വിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി നിര്‍മ്മാതാക്കള്‍. ട്വിറ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം അറിയിച്ചത്.

ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version