ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ഗൗതം മേനോന്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘ഒരു ചാന്‍സ് കൊടു’ ടീസര്‍

തൃഷയെയും സിമ്പുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘കാര്‍ത്തിക് ഡയല്‍ സെയ്ത എന്‍’ എന്ന ഹൃസ്വ ചിത്രത്തിന് ശേഷം ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ഗൗതം മേനോന്‍. ഇത്തവണ ഒരു മ്യൂസിക് വീഡിയോയുമായാണ ഗൗതം മേനോന്‍ എത്തിയിരിക്കുന്നത്. ‘ഒരു ചാന്‍സ് കൊടു’ എന്ന മ്യൂസിക്ക് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ട് ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ഗൗതം മേനോന്‍. ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ശാന്തനു ഭാഗ്യരാജും മേഘ്ന ആകാശുമാണ് മ്യൂസിക്ക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ മദ്രാസ്, കബാലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കലൈരാസനും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

ഗൗതം മേനോന്റെ പ്രൊഡക്ഷനായ ഒണ്ട്രാഗ എന്റര്‍ടെയിന്‍മെന്റ്സാണ് ഈ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. നടന്‍ ശാന്തനു തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.

Exit mobile version