റെക്കോര്‍ഡ് തുകയ്ക്ക് അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബ്’ സ്വന്തമാക്കി ഡിസ്‌നി ഹോട്ട്സ്റ്റാര്‍

രാഘവ ലോറന്‍സ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രവും ഒടിടി റിലീസിന് തയ്യാറെടുത്തിരുക്കുകയാണ്. 125 കോടി രൂപയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍. റെക്കോര്‍ഡ് തുകയ്ക്ക് അക്ഷയ് കുമാര്‍ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാര്‍ വാങ്ങിയ വിവരം പിങ്ക്‌വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഘവ ലോറന്‍സിന്റെ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രം.

സാധാരണയായി 60 കോടി മുതല്‍ 70 കോടി രൂപയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി ലഭിക്കുക. എന്നാല്‍ ഇത് ഒടിടി പ്രീമിയര്‍ റിലീസ് ആയതിനാലും തീയേറ്റര്‍ റിലീസ് ഇല്ലാത്തതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രം തീയ്യേറ്ററുകളില്‍ റിലീസ് ചെയ്താല്‍ 200 കോടിയെങ്കിലും കളക്റ്റ് ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്.

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലെ സിനിമകള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജ്യോതിക നായികയായി എത്തിയ പൊന്‍മകള്‍ വന്താല്‍ ഇതിനോടകം ആമസോണ്‍ പ്രൈംമിലൂടെ റിലീസ് ചെയ്തു.

Exit mobile version