കേരള- കര്‍ണ്ണാടക പാസ് കിട്ടീട്ടും സ്വന്തം നാട്ടിലെത്താന്‍ ബുദ്ധിമുട്ട്, ഞാനൊരു പെണ്ണായിരുന്നെങ്കില്‍ പലരും സഹായിക്കാന്‍ വന്നേനേ; രോഷത്തോടെ സംവിധായകന്‍ ശരത് ചന്ദ്രന്‍

ബംഗളൂരുവില്‍ നിന്ന് നാട്ടിലേയ്ക്ക് പോകാനുള്ള പാസ് ലഭിച്ചിട്ടും യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന് സംവിധായകനും എഴുത്തുകാരനുമായ ശരത് ചന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്. കന്നഡ സിനിമയുമായി ബന്ധപ്പെട്ട് മാര്‍ച്ച് ആദ്യമാണ് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് ലോക്ഡൗണ്‍കാരണം നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു.

ഇതിനിടെ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും പാസ് കിട്ടിയിട്ടും യാത്രയ്ക്കുള്ള സൗകര്യം ആരും ചെയ്തുതന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. സുരേഷ് ഗോപി എംപിയെ പോലും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്നും ശരത് ചന്ദ്രന്‍ വീഡിയോയില്‍ പറയുന്നുണ്ട്. പല പ്രമുഖരുമായും ബന്ധപ്പെട്ടിട്ടും യാത്രാസൗകര്യം ലഭിച്ചില്ല.

അതിനാല്‍ തിങ്കളാഴ്ച രാവിലെ ബംഗളൂരുവില്‍നിന്ന് മുത്തങ്ങയിലേക്കു നടന്നുപോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായമായ അമ്മയെ കാണാനും ആശുപത്രിയില്‍ പോകാനുമാണ് നാട്ടിലേക്കു പോകുന്നതെന്നും നടന്നുപോകാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്;

കേരള- കര്‍ണ്ണാടക പാസ് കിട്ടീട്ടും സ്വന്തം നാട്ടിലെത്താന്‍ ബുദ്ധിമുട്ട്. ഞാനൊരു പെണ്ണായിരുന്നെങ്കില്‍ പലരും സഹായിക്കാന്‍ വന്നേനേ….’ നാളെ പുലര്‍കാലം യാത്ര തുടരും ബാംഗ്ലൂര്‍ ീേ മുത്തങ്ങ …. അമ്മയെ കാണാന്‍… ഡോക്ടറെ കാണാന്‍. സ്വന്തം മണ്ണിനെ ചുംബിക്കാന്‍….. ഭാഗ്യമുണ്ടെങ്കില്‍ കാണാം നന്ദി നമസ്‌ക്കാരം….

Exit mobile version