‘നല്ലതിനുവേണ്ടി പോരാടാന്‍ അവള്‍ക്ക് ഭയമില്ല’; ‘പൊന്‍മകള്‍ വന്താളി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സൂര്യ

വിലക്കേര്‍പ്പെടുത്തുമെന്ന തീയ്യേറ്റര്‍ ഉടമകളുടെ ഭീഷണികള്‍ നിലനില്‍ക്കുന്നതിന് ഇടയിലും ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പൊന്‍മകള്‍ വന്താളി’ന്റെ ഓണ്‍ലൈന്‍ റിലീസ് തീയതി പ്രഖ്യാപിച്ച് നടന്‍ സൂര്യ. ട്വിറ്ററിലൂടെയാണ് താരം തീയതി പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

‘പൊന്‍മകള്‍ വന്താള്‍ മെയ് 29 ന് നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നല്ലതിനുവേണ്ടി പോരാടാന്‍ അവള്‍ക്ക് ഭയമില്ല’ എന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്.

ജെജെ ഫ്രെഡ്രിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ ടുഡി എന്‍ര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്താല്‍ സൂര്യയുടെ ഒരു ചിത്രങ്ങളും തീയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് തീയ്യേറ്റര്‍ ഉടമകളുടെ ഭീഷണി.

Exit mobile version