‘ഒരു ചായ കുടിച്ചാല്‍ തീരേണ്ട പ്രശ്‌നം എത്തുന്നത് കൊലപാതകങ്ങളിലും സംഘര്‍ഷത്തിലും’ വ്യത്യസ്തമായി ‘മുണ്ട്’

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത് ‘മുണ്ട്’ എന്ന ഹ്രസ്വ ചിത്രമാണ്. ഒരു ചായ കുടിച്ചാല്‍ തീരേണ്ട പ്രശ്‌നം വലിയ കൊലപാതകങ്ങളിലും സംഘര്‍ഷത്തിലും ചെന്നെത്തുന്നു എന്ന് കാണിച്ച് തരികയാണ് മുണ്ട് എന്ന ഈ ഹ്രസ്വ ചിത്രം. മുണ്ടുടുത്ത് അതിന്റെ പേരില്‍ ഉണ്ടാവുന്ന വിഷയങ്ങള്‍ സമകാലിക രാഷ്ട്രീയത്തി9റ്റെന്റെ പച്ചയായ ചിത്രം കൂടി ഈ ചിത്രം വരച്ച് കാണിക്കുന്നുണ്ട്.

സമൂഹത്തില്‍ ഇന്ന് ഏറെ പ്രസക്തിയുള്ള വിഷയം തന്നെയാണ് ‘മുണ്ട്’ മുണ്ട് ചര്‍ച്ച ചെയ്യുന്നതും. നാടകപ്രവര്‍ത്തകനും കോഴിപ്പോര് എന്ന സിനിമയിലെ നായകനുമായ നവജിത്ത് നാരായണനാണ് മുണ്ട് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ടൊവീനോ തോമസ് നായകനായി ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സുജിത്ത് നമ്പ്യാരാണ് ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ജോപോളിന്റെ വരികള്‍ക്ക് ജെഫി ജെ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഡിവൈഎസ്പി പി അനില്‍കുമാര്‍, രാജേഷ്, ഉണ്ണിരാജ, അജയകുമാര്‍, അനില്‍ കുമാര്‍ നമ്പ്യാര്‍, സദാനന്ദന്‍, വത്സല നാരായണന്‍ ,ശോഭന, എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

Exit mobile version