‘മീ ടൂ’ വെളിപ്പെടുത്തലിനു ശേഷം തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു; ചിന്‍മയി ശ്രീപദ

10-15 ഗാനങ്ങള്‍ ഒരു മാസത്തില്‍ തമിഴില്‍ മാത്രം ആലപിച്ചിരുന്നിടത്ത് ഇപ്പോള്‍ വെറും അഞ്ച് ഗാനങ്ങള്‍ക്കുള്ള അവസരങ്ങള്‍ മാത്രമെ എന്നെ തേടിയെത്തുന്നുള്ളു

‘മീ ടൂ’ ക്യാംപെയ്നിലൂടെ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം നടത്തിയ ഗായിക ചിന്മയിക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നുന്നതായി വെളിപ്പെടുത്തല്‍. ‘മീ ടൂ’ വെളിപ്പെടുത്തലിനു ശേഷം തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി ചിന്‍മയി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്‍മയിയുടെ വെളിപ്പെടുത്തല്‍.

‘മീ ടൂ’ ക്യാംപെയ്നിലൂടെ ലൈംഗീകാരോപണം ഉന്നയിക്കുന്നതിനു മുന്‍പുള്ള സമയത്ത് ദിവസേന മൂന്ന് ഗാനങ്ങള്‍ വരെ സിനിമയ്ക്ക് വേണ്ടി ആലപിച്ചിരുന്നു. ഒട്ടേറെ സിനിമകള്‍ക്ക് ഡബ്ബും ചെയ്തിരുന്നു. എന്നാല്‍ മീ ടൂവിന് ശേഷം ജീവിതത്തില്‍ ഒരു നിശബ്ദ അവസ്ഥയാണ്. 10-15 ഗാനങ്ങള്‍ ഒരു മാസത്തില്‍ തമിഴില്‍ മാത്രം ആലപിച്ചിരുന്നിടത്ത് ഇപ്പോള്‍ വെറും അഞ്ച് ഗാനങ്ങള്‍ക്കുള്ള അവസരങ്ങള്‍ മാത്രമെ എന്നെ തേടിയെത്തുന്നുള്ളു. ഇതിനിടയില്‍ യാതൊരു കാര്യവുമില്ലാതെ ഡബ്ബിങ് യൂണിയന്‍ നിന്നും പുറത്താക്കി. അതോടൊപ്പം ഡബ്ബിങ്ങിനു വേണ്ടി കരാറുറപ്പിച്ചിരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റുകയും ചെയ്തു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- ചിന്‍മയി പറഞ്ഞു.

സ്വിറ്റ്സര്‍ലന്റില്‍ വെച്ച് ഒരു പരിപാടിക്ക് ശേഷം വൈരമുത്തുമായി സഹകരിക്കാന്‍ പരിപാടിയുടെ സംഘാടകന്‍ ആവശ്യപ്പെട്ടുവെന്നാണ് മീ ടൂവിലൂടെ ചിന്‍മയി വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ചിന്മയി ഈ വിവരം ലോകത്തെ അറിയിച്ചത്.

Exit mobile version